Monday, December 3, 2012

മഞ്ഞു തുള്ളി

മഞ്ഞിന്‍ നിറമുള്ള പ്രഭാതത്തില്‍ 
എന്റെ മനസ്സിനെ തൊട്ടുണര്‍ത്തിയ 
തൂ മഞ്ഞിന്‍ തുള്ളി !!!
ഒരു നിമിഷമേ നിനക്ക് ആയുസ്സുള്ളൂ എങ്കിലും 
നിന്റെ ജന്മമെത്ര ധന്യം.


Friday, October 21, 2011

നിനക്കായി

നീയെന്റെ ഹൃദയതാളം
നിന്നെക്കുറിച്ച് പറയാന്‍ വാക്കുകളില്ല
പാടാന്‍ പാട്ടുകളില്ല ! എഴുതാന്‍ വരികളുമില്ല
നിന്നെ എനിക്കൊത്തിരി ഇഷ്ടമാണ്
ഹൃദയത്തില്‍ ചുറ്റി വരിഞ്ഞു മുറിവേല്‍പ്പിച്ചു
നീ തന്ന വേദന പങ്കിടാന്‍ പോലും
നിന്റെ  മനസ്സിന്നാവതില്ലല്ലോ  !!

മനസ്സിന്‍ മുറിപ്പാടില്‍ നീ തളിച്ച പനിനീര്‍
തുള്ളിയുടെ സ്പര്‍ശം പോലും
എന്നില്‍ വേദനയായി മാറിയോ ???

നീ എന്നെ തനിച്ചാക്കിയാലും
വേദനിപ്പിച്ചാലും, ഉപേക്ഷിച്ച് പോയാലും
എന്നന്നേക്കുമായി മറന്നാലും
നിനക്കായി എന്റെ മനസ്സിന്റെ ജാലകം
തുറന്നു തന്നെ കിടക്കും !!! ചാറ്റല്‍ മഴയ്ക്കായി !!

Tuesday, May 10, 2011

ഞാന്‍ എന്നെ തന്നെ മറന്നിരുന്നു
നിന്റെ വാക്കുകളിലെ തീക്ഷണത
ഞാന്‍ ഏറെ ദൂരം അലഞ്ഞു
നിന്നിലെ സ്നേഹത്തിന്‍ ഉറവ തേടി

നിന്റെ ഏകാന്ത മൌനത്തില്‍
എന്റെ ശബ്ദം നിശ്ചലമായി
എന്തേ ഇനിയും വൈകുന്നു
നിന്റെ മനസ്സിന്‍ വാതില്‍ തുറക്കാന്‍.

Monday, May 9, 2011

കാത്തിരിപ്പ്

ഹൃദയ വാതില്‍ നിനക്കായ് തുറക്കാം
അനുവാദമില്ലാതെ കയറുവാന്‍
കുഞ്ഞിളം കാറ്റിന്റെ ഈണം പോലെ
കുഞ്ഞരി പ്രാവിന്റെ കുറുകല്‍ പോലെ
നിന്‍ ചെറു വിളിക്കായി കാതോര്‍ത്തിടാം .

നിന്നിലെ ഈണത്തിന്‍ രാഗം തേടി
നിന്നിലെ ശ്വാസത്തിന്‍ ഗന്ധം തേടി
നിന്റെ മാറിലെ ചൂടേറ്റുറങ്ങാന്‍
നിന്നെയും കാത്തിരിപ്പൂ ഞാന്‍.

പൂംകാറ്റായി വന്ന നിന്‍ സ്നേഹം
എന്റെ നെറുകയില്‍ തൊട്ടുരുമ്മി
ആ പ്രണയത്തിന്‍ സുഗന്ധമാസ്വദിക്കാന്‍
ആസ്വദിക്കാന്‍ നിന്നെയും കാത്തിരിപ്പു ഞാന്‍

Thursday, May 5, 2011


മേങ്ങള്‍ പഞ്ഞികെട്ടുകള്‍ പോലെ
ആകാശത്തില്‍ നീന്തിത്തുടിച്ചു
കൂറ്റന്‍ നിലയുള്ള കെട്ടിടങ്ങല്‍ക്കുമിടയില്‍
ശര വേഗത്തില്‍ പായുന്നു ചിലത് .

ആരെയോ പ്രതീക്ഷിക്കുനത് പോലെ അവയില്‍
നിര്‍ന്നിമേഷനായി ചിലത്
മറ്റു ചിലതിനോ അനക്കമില്ലെന്നു തോന്നിക്കും
ജീവിതയാത്രയില്‍ ഒറ്റപ്പെട്ടവരെ പോലെ ..

യാത്രയാകുന്നു ഇന്നൊരു ദിനം കൂടി
ഇടവപ്പാതി പെയ്തൊഴിയാതെ
മനസ്സില്‍ സ്നേഹത്തിന്‍ മണിച്ചെപ്പ്‌
നീ മാത്രമെന്തേ തുറന്നില്ല

ഏഴ് വര്‍ണങ്ങള്‍ തീര്‍ത്ത മഴവില്ലിനെ
പ്പോലും തോല്‍പ്പിച്ചു കൊണ്ട്
നീ തുടങ്ങിയ സ്നേഹയാത്ര എന്തേ
പൂര്‍ത്തിയാക്കാതെ മാഞ്ഞു പോയീ

ഒരു വെറും പുഞ്ചിരി കൊണ്ടീ ലോകത്തെ
മാറ്റ i മറിക്കാന്‍ നീയഗ്രഹിച്ചു
വേദനകളാല്‍ മൂടപ്പെട്ട ഈ ലോകത്തില്‍
പുഞ്ചിരി മാത്രമേ സാധ്യമായതുള്ളൂ
--------------------------------------
മഴവില്ലിന്‍ നിറമുള്ള പീലികള്‍ തേടി
കുയിലമ്മ തെക്കോട്ടും വടക്കോട്ടും പാഞ്ഞു

അവനവന്റെ കഴിവുകള്‍ അറിയാനാകാതെ
പാട്ടുകള്‍ പാടി മുഴുമിക്കനാകാതെ
അവള്‍ ഏഴു വര്‍ണങ്ങളും തേടിയലഞ്ഞു

എന്നിട്ടതാ നിരാശയായി തീരാ ദുഖത്തോടെ
അമ്മ തന്‍ കൂട്ടില്‍ തിരിച്ചെത്തി

മാതാവിന്‍ വാക്കുകള്‍ കേള്‍ക്കാത്ത മകള്‍ക്ക്
ഇങ്ങനൊരു ശിക്ഷ വേണമെന്നവല്‍
ലജ്ജിതയായി അമ്മ തന്‍ മാറില്‍ ചാഞ്ഞു .