Wednesday, July 8, 2020

പ്രണയത്തിന്റെ പിടിവള്ളി

പ്രണയത്തിന്റെ പിടിവള്ളി

എഴുത്തിന്റെ ഒരു ഫ്‌ളോയ്ക്ക് അവളെന്നു  പറയാം  .. അവൾ   .. അത് ഞാനാവാം ...നീയാവാം ..  ഒരു പെൺകുട്ടിയുടെ കഥ ..

അവളൊരു  പൂവായിരുന്നു, ചിത്രശലഭമായിരുന്നു.. പാറി അങ്ങനെ നടക്കാൻ ഇഷ്ടമുള്ളൊരാൾ ആയിരുന്നു. ജീവിതം പക്ഷെ ഒന്നിനും കൂട്ട് നിന്നില്ല .. ആഗ്രഹിച്ചതൊന്നും കിട്ടീല .. എല്ലാവരും അങ്ങനെ ആണത്രേ .. ആഗ്രഹിച്ചത് നേടുന്നവർ ഭാഗ്യം ചെയ്തവരാണത്രെ.. തീരെ കുഞ്ഞുപ്രായത്തിലെ എല്ലാരോടും കൂടും. പ്രത്യേകിച്ചൊരു കൂട്ടുകാരി ഇല്ലായിരുന്നു.. എല്ലാരും കൂട്ടുകാരാണ് .. പാട്ടു പാടാൻ ഇഷ്ടമുള്ള .. പട്ടു പാവാട ഇടാൻ ഇഷ്ടമുള്ള .. എപ്പോഴും ചിരിക്കാൻ ആഗ്രഹിക്കുന്ന ... കലപില വർത്താനം പറയുന്ന ഒരു സ്മാർട്ട് ഗേൾ. ഇങ്ങനൊക്കെയാ ആരൊക്കെയോ അച്ഛനോട് പറഞ്ഞു കേട്ടത്.. പഠിക്കാൻ വലിയ മിടുക്കൊന്നും ഉണ്ടായിരുന്നില്ല .. എന്നാലും തോൽക്കാതെ പാസ്സായി.. അതിനു തൊട്ടടുത്ത റോൾ നമ്പറിലെ കൂട്ടുകാരിക്കൊരു താങ്ക്സ് .. അങ്ങനെ ബാല്യം കടന്നു .. കൗമാരം എത്തി .. അച്ചനയായിരുന്നു ഹീറോ, എല്ലാ പെൺകുട്ടികളെയും പോലെ .. പെണ്കുട്ടികൾക്കെപ്പോഴും അച്ഛനാണത്രെ ഹീറോ.. ചിലർക്ക് അമ്മയും ഉണ്ടാവില്ലേ.. പക്ഷെ അവൾക്കു അവളുടെ
അച്ഛൻ ആയിരുന്നു ഹീറോ.. അച്ഛൻ മാത്രം മതി എന്റെ കൂടെ എന്ന് തോന്നീട്ടുണ്ട്.. കൗമാരത്തിലെത്തിയപ്പോൾ വീട്ടിൽ പഴയ സ്വാതന്ത്ര്യമൊക്കെ പോയി.. എല്ലാത്തിനും കുറ്റപ്പെടുത്തലുകൾ ഒക്കെ കേൾക്കാൻ തുടങ്ങി .. സിറ്റി ബസിലെ കണ്ണാടിപെട്ടിയെ വായ് നോക്കാൻ ആൾക്കാർ ഉണ്ടായി .. പക്ഷെ അവൾക്കാരെയും ഇഷ്ടമായില്ല .. സ്കൂളിലെത്തിയാലോ .. കൂട്ടുകാർക്കെല്ലാം ഓരോരുത്തരെ കുറിച്ച് പറയാനാ നേരം .. അവൾക്കാരോടും ഇഷ്ടമൊന്നും തോന്നീല .. പൂവായും... സിനിമ പാട്ടുകളൊക്കെ ആയും പല കമെന്റ്സും കേട്ടു .. അതിനെയൊക്കെ ആ വഴിക്കങ്ങു വിട്ടു .. മോഹൻലാലിനെ പോലെ പാട്ടൊക്കെ പാടുന്ന ഒരാൾ .. ഇത്രേ ഉണ്ടായിരുന്നുള്ളു മനസ്സിൽ .. പണ്ടത്തെ പെൺകുട്ടികൾക്ക് മിക്കവർക്കും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു കാണണം ..
"കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി"   മിക്കപ്പോഴും ബസിൽ കേറുമ്പോൾ ഈ പാട്ടു ആരോ പാടുന്ന കേട്ടിട്ടുണ്ട് .. ആരാണെന്നു കണ്ടിട്ടില്ല.. ഏതോ ഒരു അജ്ഞാതൻ .. ഹ ഹ ഇപ്പൊ എവിടാണോ  ആവോ.. ഈ കാര്യമൊക്കെ ഓർക്കുന്നുണ്ടാവുമോ .. അവരെത്ര പാട്ടു ഇത് പോലെ പാടീട്ടുണ്ടാവും .. അതിൽ ആരേലും വീണിട്ടുണ്ടാവുമോ എന്തോ.. എന്തായാലും നന്നായി പാടാറുണ്ടായിരുന്നു.. തിരിഞ്ഞു നോക്കാൻ പേടിയായിരുന്നു.. അച്ഛൻ ആ നാട്ടിലെ അറിയപ്പെടുന്ന നേതാവ് ആണ് . ആ കാലത്തു ട്യൂഷന് സീനിയർ ആയിരുന്ന ചേട്ടനെ മനസ്സിൽ വെക്കാൻ തുടങ്ങി.. വല്ലപ്പോഴും ഒന്ന് ചിരിക്കുന്ന മാത്രം ആൾ. മുഖത്ത് പോലും നോക്കീട്ടില്ല . അവൾ അവളുടെ ഇഷ്ടം മനസ്സിൽ കൊണ്ട് നടന്നു ആരോടും പറയാതെ .. നേരത്തെ പറഞ്ഞത് പോലെ ആത്മാർത്ഥ സ്നേഹിതർ ഇല്ലാഞ്ഞിട്ടാവും .. ആയിടയ്ക്ക് നല്ലൊരു കൂട്ടുകാരിയെ ആഗ്രഹിച്ചു.. വീട്ടിലെ നിയന്ത്രണം അതും എതിർത്തു .. എന്നിട്ടും പലരോടും കൂടാൻ ശ്രമിച്ചു .. ആവശ്യത്തിലധികം സത്യസന്ധതയും ഡെഡിക്കേഷനുമൊക്കെ കാണിച്ചപ്പോൾ അവരൊക്കെ ഒഴിവാക്കി..  അങ്ങനെ പത്താം ക്‌ളാസ്സു പാസ്സായി .. കുഴപ്പമില്ലാത്ത മാർക്കു ആയതിനാൽ നഗരത്തിലെ പണക്കാരുടെ മക്കൾ പഠിക്കുന്ന കോളേജിൽ അഡ്മിഷനും കിട്ടി.. മാർക്കിന്റെ ഗുണം കൊണ്ട് ഗവൺമെന്റ് കോളേജിൽ കിട്ടിയില്ല.. മനസ്സിൽ പഠിത്തം കേറിയപ്പോൾ , മനസ്സിൽ ഉണ്ടായ ആൾ എങ്ങോ പോയി .. പിന്നെ രണ്ടു വർഷത്തെ കോളേജ് ജീവിതം അവിടെ പുതിയൊരു ലോകമായിരുന്നു .. അച്ഛനെ പേടിച്ചു .. എല്ലാം മനസ്സിൽ ഒതുക്കി നടന്ന പെണ്ണിന് സ്വാതന്ത്ര്യം കിട്ടിയ ലോകമായിരുന്നു .. പക്ഷെ അച്ഛൻ കമ്മ്യുണിസ്റ്റുകാരൻ ആണെങ്കിലും ശബരിമല അയ്യപ്പനെ മനസ്സിൽ കൊണ്ട് നടന്ന ഒരു പെണ്ണായതു കൊണ്ടാവാം കുറച്ചൊക്കെ ഈശ്വരകടാക്ഷം ഉണ്ടായിരുന്നു. അടിപൊളി കോളേജ് അന്തരീക്ഷം ആയിരുന്നു അവൾക്കവിടെ .. തികച്ചും വ്യത്യസ്ത രീതിയിൽ ജീവിച്ച അവൾക്കു ഓരോ ദിനങ്ങളും പുതിയ അനുഭവങ്ങളായിരുന്നു ... കൂട്ടുകാർ നല്ലതു തന്നെ കിട്ടി. അവർക്കൊക്കെ അവരുടെ കുറ്റങ്ങൾ ഉണ്ടെങ്കിലും ..അതിലൊന്നും 'തന്നെ' നശിപ്പിക്കാത്ത രണ്ടു കൂട്ടുകാർ .. അവരായിരുന്നു പിന്നീടവൾക്കെല്ലാം .. അങ്ങനൊരു കാരക്ടർ ആയിരുന്നു .. ആരെയെങ്കിലും കൂടെ ചേർത്താൽ പിന്നെ വിടില്ല .. അതൊരു ദുസ്സ്വഭാവം ആയിരുന്നെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് .. ആരെങ്കിലും പിരിഞ്ഞു പോയാൽ കുറച്ചു ദിവസം ഭയങ്കര വിഷമം ആണ്.
അതുകൊണ്ടാവാം നഷ്ടപ്പെട്ട സൗഹൃദങ്ങളൊക്കെ തിരിച്ചു പിടിക്കാൻ ശ്രമം നടത്തുന്നത് .
അത്യാവശ്യം ഉഴപ്പലുകളുമായി പ്ലസ് ടു കടന്നു .. ആയിടയ്ക്ക് തന്നെ അവളുടെ ജീവിതത്തിൽ ഒരുപാടു ആളുകൾ വന്നു പോയി.. ഒന്നും മനസ്സിൽ നിന്നില്ല .. പക്ഷെ ആരെയും മറന്നില്ല .. (അത് പിന്നീടാണ് മനസിലായത് ) പ്ലസ് ടു  ഉഴപ്പിയത് കാരണം ഡിഗ്രി കോഴ്സിനു അഡ്മിഷൻ കിട്ടാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു . അതേ കോളേജിൽ തന്നെ സയൻസ് ഗ്രൂപ്പ് നു ചേർന്നു  അപ്പോഴാണ് തലയിൽ സൂര്യനുദിച്ചത് . ഇനിയും പഠിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മനസ്സിലായി. വേറൊന്നും ചിന്തിക്കാതെ പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അവൾക്കൊരു സ്വഭാവമുണ്ട് .. തനിക്കു ഇഷ്ടപ്പെട്ടതിനെ സ്വന്തമാക്കാൻ മനസ്സ് തന്നെ സ്വയം ഓരോരോ കാരണങ്ങൾ കണ്ടു പിടിച്ചു അതിനു വേണ്ടി മനസ്സിനോട് തർക്കിച്ചു അത് സ്വന്തമാക്കാൻ ശ്രമിക്കും. അങ്ങനെ ഒരു പ്രണയം സ്വന്തമാക്കി . എന്നാലും നമ്മൾ ആഗ്രഹിക്കുന്നത് തന്നെ എപ്പോഴും കിട്ടില്ലല്ലോ .. ആ കാര്യം അവൾക്കറിഞ്ഞു കൂടായിരുന്നു. അത് മനസ്സിലാക്കി തുടങ്ങിയപ്പോൾ ജീവിതം ഒരുപാടു മുന്നോട്ട് പോയി.. ഭർത്താവിന്റെയും
മക്കളുടെയും അച്ഛന്റെയും അമ്മയുടേയുമൊക്കെ കൂടെ അതങ്ങനെ നീണ്ടു നീണ്ടു പോയി.. എല്ലാ അമ്മമാരെയും പോലെ തനിക്കു കിട്ടാത്ത സൗഭാഗ്യങ്ങൾ കൊടുത്തു മക്കളെ വളർത്താൻ അവളും നന്നേ പാട് പെട്ടു .. ജീവിതം ഒരുപാടു അനുഭവങ്ങൾ കൊടുത്തു .. എന്നിട്ടും ചിലതു നമ്മൾ പഠിക്കില്ല . അനുഭവിച്ചാലേ പഠിക്കുകയുള്ളു . അവളുടെ ജീവിതത്തിലും അതൊക്കെ തന്നെ സംഭവിച്ചു ..

കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ല .. നമ്മുടെ ജീവിതം പോലെ .. ആ കുത്തൊഴുക്കിൽ നമ്മളും അങ്ങനെ പോകുന്നു..
കുറെ ഏറെ കാര്യങ്ങൾ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ മാത്രമേ നമുക്ക് പഠിക്കാൻ ആവുകയുള്ളൂ. ആര് പറഞ്ഞു തന്നാലും ഉപദേശിച്ചാലും ജീവിതം എന്ന പുസ്തകം പഠിക്കാൻ പറ്റില്ല..
ഒരു കാര്യം മാത്രം മനസ്സിലായി അവൾക്കു . ഓരോരുത്തരുടെയും ജീവിതം യൂണിക്‌ ആണ് .

ആരുടേയും സ്വകാര്യതയിലേക്കു പോകുവാൻ നമ്മുക്ക് സ്വന്തന്ത്ര്യം ഇല്ല .. എന്നാലും നിങ്ങളും ചിന്തിക്കുന്നുണ്ടാവും അവൾക്കെന്തു സംഭവിച്ചു എന്ന്.
ഇത് നിങ്ങളുടെ കഥയാണ് .. നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് ഒന്ന് തിരിഞ്ഞു നോക്കു.
നിങ്ങൾ ഒരു നല്ല അമ്മയാണോ ?
നല്ലൊരു ഭാര്യയാണോ ?
നല്ലൊരു കുടുംബിനിയാണോ ?
ആയിക്കോളൂ ...
പക്ഷെ നിങ്ങളുടെ സ്വപ്‌നങ്ങൾ അതാർക്കും അടിയറവു വെക്കുവാൻ ഉള്ളതല്ല .. ആ സ്വപ്‌നങ്ങൾ നേടാൻ നിങ്ങൾ പരിശ്രമിക്കണം. ഒട്ടു മിക്ക പെണ്ണുങ്ങളുടെയും കഥ ഇത് പോലൊക്കെ ആണ്. ചിലർക്ക് സ്വപ്നതുല്യമായ ജീവിതം കിട്ടും, മറ്റു ചിലർക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ജീവിതവും.. അതാണ് ലൈഫ് ..
നമ്മൾ നമ്മളുടെ ഇഷ്ടങ്ങൾ ചെയ്യണം .. അതൊരു യാത്ര പോകൽ ആയിക്കോട്ടെ .. ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ ആയിക്കോട്ടെ .. എനിക്ക് എന്റെ ഇഷ്ടങ്ങൾ .. എന്റെ സ്വപ്‌നങ്ങൾ .. എന്റെ സന്തോഷങ്ങൾ .. എന്റെ മനസ്സിന് എന്ത് ചെയ്യാൻ തോന്നുന്നോ അത് ചെയ്യുക.. ആ ഒരു വലയത്തിനുള്ളിൽ ആരെയും കടത്താതെ ഇരിക്കുക ..
എല്ലാ പെൺകുട്ടികൾക്കും നടക്കാത്ത കുറെ സ്വപ്‌നങ്ങൾ ഉണ്ടാവും
അതിനായി ഈശ്വരൻ ഒരു പിടിവള്ളി ഇട്ടു തരും .. ചിലപ്പോൾ അത് പ്രണയത്തിന്റെ പിടിവള്ളി ആവും.. ഏതു പ്രായമായാലും സ്വന്തം ഇഷ്ടങ്ങൾക്കൊരു സ്പേസ് കൊടുക്കുക .. മനസ്സിൽ പ്രണയം സൂക്ഷിക്കുക .. പുസ്തകങ്ങളോട് ... ചിത്രങ്ങളോട് .. സിനിമയോട് .. യാത്രകളോട് .. പാചകത്തിനോട്  ..... എന്തിനോടും മനസ്സിൽ പ്രണയം സൂക്ഷിക്കുക ... പ്രായമേറില്ല നമ്മുക്ക് ...
അവൾ അവളുടെ സ്വപ്‌നങ്ങൾ കീഴടക്കാൻ, പ്രണയത്തിന്റെ പിടിവള്ളി കിട്ടിയപ്പോൾ , അവളും പറന്നു..
പുതിയൊരു സ്വർഗ്ഗം തേടി ..
പറക്കൂ ... ജീവിതം ആസ്വദിക്കൂ......
ഒന്ന് മാത്രം മനസ്സിൽ കരുതുക .. മനസിലാക്കുക .. നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളു ...
ഈ കൊറോണ കാലവും അത് തന്നെയല്ലേ പഠിപ്പിച്ചു തന്നത് ..

"സ്നേഹമാണഖിലസാരമൂഴിയിൽ"

- ധന്യ




Thursday, April 16, 2020

പ്രണയം ente concept

കാലമെത്ര കഴിഞ്ഞാലും കൊന്നയെത്ര പൂത്താലും മനുഷ്യന്റെ  മനസ്സിൽ എന്നും പ്രണയത്തിന്റെ feeling ഒന്ന് തന്നെ ആയിരിക്കും. ഇന്നത്തെ  fast life-l ആ  feeling തിരിച്ചറിയാൻ  ആർക്കും  സാധിക്കുന്നില്ല  എന്നതാണ്  സത്യം  എന്നെനിക്കു  തോന്നുന്നു .. ഒരു  നിമിഷം  വെറുതെ  ഇരിക്കാൻ  ഒന്ന്  ശ്രമിച്ചു  നോക്ക് ... എന്നിട്ടു  ചിന്തിക്കു ..എപ്പോഴോ  നമ്മുടെ  തിരക്കേറിയ  ജീവിതത്തിനിടയിൽ നാം ഒത്തിരി നേരം കണ്ടുകൊണ്ടിരിക്കാൻ ആഗ്രഹിച്ച ഒരു  മുഖം . . അത്  മനസ്സിൽ  തെളിയും .... പ്രണയം ആർക്കും ആരോടും എപ്പോഴും തോന്നാം കേട്ടോ. അതൊരു തെറ്റല്ല .. മറിച്ചു അതൊരു വികാരം ആണ് . ചിലർ അത് ഒളിച്ചു വെക്കും മറ്റുചിലർ അത് ആരോടാണോ തോന്നിയത് അവരോടു തന്നെ തുറന്നു പറയും . മനസ്സ് കൊണ്ട് ഒരാളെ പ്രണയിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ല .

ഒരിക്കലും ഒന്നു ചേരില്ല എന്നറിഞ്ഞിട്ടും മനസ്സറിഞ്ഞു സ്നേഹിക്കുന്നവരുണ്ടല്ലോ ..  അതാണ് യഥാർത്ഥ പ്രണയം.. ഉപാധികൾ ഒന്നുമില്ലാതെ എല്ലാ കുറവുകളും , പരിമിതികളും അറിഞ്ഞു മനസ്സു നിറയെ സ്നേഹം കൊണ്ട് നിറച്ചുള്ള കാത്തിരിപ്പ്.. അതിനൊരു സുഖമുണ്ട്.. എന്നായാലും സ്വന്തമാകും എന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.. അതവസാനിക്കുന്നത് മരണത്തിൽ മാത്രമായിരിക്കും. അടുത്ത ജന്മത്തിൽ ഒന്നാകാം എന്ന മോഹവുമായി , പ്രാർഥനയോടെയുള്ള കാത്തിരിപ്പ്... ആ പ്രണയത്തിനെ തടസ്സപ്പെടുത്താൻ ആർക്കും ഒരു ശക്തിക്കും സാധിക്കില്ല.. ഒരിക്കലും മനസ്സിൽ നിന്നും മായുകയുമില്ല.. കാലം മായ്ക്കും എന്നു വെറുതെ തോന്നുന്നതാണ്.. മനസ്സിന്റെ മുറിവുകൾ കാലം മായ്ക്കും.. പക്ഷെ പ്രണയത്തിന്റെ ഫീലിംഗ് ജീവനുള്ളിടത്തോളം ഉണ്ടാകും.. ഈശ്വരൻ സാക്ഷി.