Friday, March 11, 2011

gireesh puthencherry yude manoharamaya varikal

അകലെയാണെങ്കിലും നീയെനിക്കെപ്പൊഴും

അരികിലുണ്ടായിരുന്നൂ

ഒരുവിയല്പ്പക്ഷിപോല്ജാലകച്ചില്ലില്നീ

തളിര്വിരല്മെല്ലെത്തലോടിയെന്നോ?

തളിര്വിരല്മെല്ലെത്തലോടിയെന്നോ?

പാതിയടഞ്ഞ നിന്വാതിലിനപ്പുറം

ഏതോവിഷാദാര്ദ്ര ഗീതം

പേലവമാമൊരു മണ്ചെരാതിന്നിറ

നീള്മിഴി നാളമായ് നീയും

ഓമലേ നിന്മൃദുനിശ്വാസ നൂപുര

ധാരയില്ഞാന്പെയ്തലിഞ്ഞു

പേരറിയാത്ത മരത്തിന്റെ ചില്ലയില്

പാടുന്നു ശാരികയിന്നും

മാനത്തെയീറന്മുകില്ത്തുമ്പിലേകാന്ത

യാമിനിതന്മുടിപ്പൂവില്

ആതിരേ നിന്പ്രതിഛായകള്എന്നില്ഞാന്

തേടുകയായിരുന്നെന്നോ!

തേടുകയായിരുന്നെന്നോ!

No comments:

Post a Comment